ഗോവയില്‍ 45 തടവുപുള്ളികളുടെ ജയില്‍ ചാടാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി

258

പനാജി: ഗോവയില്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ച്‌ ജയില്‍ ചാടാനുള്ള 45 തടവുപുള്ളികളുടെ ശ്രമം പോലീസ് പരാജയപ്പെടുത്തി. വാസ്കോ പട്ടണത്തിലെ സാധ സബ് ജയിലിലാണ് സംഭവം.ചൊവ്വഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കോള്‍വേല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സാധ ജയിലിലേക്ക് കൊണ്ടുവന്ന വിനായക് കോര്‍ബത്കര്‍ എന്നയാളാണ് പ്രശ്നം തുടമിട്ടത്. തര്‍ക്കത്തില്‍ പ്രശ്നത്തില്‍ മറ്റ് തടവ് പുള്ളികളും പങ്കുചേരുകയായിരുന്നു. ജയിലധികൃതര്‍ പോലീസിന് വിളിച്ച്‌ വരുത്തിയതിനാല്‍ തടവ് പുള്ളികള്‍ ആരും രക്ഷപെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ ജീവനക്കാരേയും ആക്രമിച്ച ശേഷമാണ് പ്രതികള്‍ തടവുചാടാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് സംഭവസ്ഥലം വളഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് വാസ്കോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ലോറന്‍സ് ഡിസൂസ അറിയിച്ചു. തടവുപുള്ളികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയിലറെ ഗോവ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY