കേരളത്തിലെ മികച്ച കൗൺസിലർക്കുള്ള എം.പി പത്മനാഭൻ മെമ്മോറിയൽ അവാർഡ് ബീമാപ്പള്ളി റഷീദിന്

307

തിരുവനന്തപുരം : എം.പി പത്മനഭന്റെ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും അവാർഡ് ദാനവും പൊതുജനാരോഗ്യ കൺവെൻഷനും വി.ജെ.റ്റി ഹാളിൽ നടന്നു. മുൻ മന്ത്രി കെ.എം.മാണി എം.ൽ.എ ഉദ്ഘാടനവും എം.പി പത്മനാഭൻ മെമ്മോറിയൽ അവാർഡും സമ്മാനിച്ചു. കേരളത്തിലെ മികച്ച കൗൺസിലർക്ക് നൽകുന്ന അവാർഡിന് മുൻ തിരുവനന്തപുരം നഗരസഭാ കൗൺസിലറും മുൻ ആരോഗ്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാനും നിലവിൽ ബീമാപ്പള്ളി വാർഡ് കൗൺസിലറുമായ ശ്രീ. ബീമാപ്പള്ളി റഷീദ് അർഹനായി.

ദീർഘകാലം തിരുവനന്തപുരം നഗരസഭയുടെ മേയറും മുപ്പത്തിയഞ്ച് വർഷക്കാലം കണ്ണമ്മൂല വാർഡ് കൗൺസിലറും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന എം.പി പത്മനഭന്റെ സ്മരണാർത്ഥം എം.പി.പത്മനാഭൻ സ്മാരകട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്.കെ.മുരളീധരൻ എം.ൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ അഡ്വ. വി.എസ്സ് ശിവകുമാർ എം.ൽ. എ ഷട്ടിൽ ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. തിരുവനന്തപുരം നഗരസഭ മേയർ വി.കെ പ്രശാന്ത്‌ പഠനസഹായ വിതരണം നിർവഹിച്ച ചടങ്ങിൽ മുൻ മന്ത്രി കെ. സുധാകരൻ വിശിഷ്ടാതിഥിയായി.എം.പിമാരായ എ. സമ്പത്തും ജോസ് കെ.മാണിയും ചടങ്ങിൽ പങ്കെടുത്തു.

നയന ജോർജ്ജ് നെറ്റ് മലയാളം

NO COMMENTS