പാക് വെടിവെപ്പില്‍ മലയാളി ജവാ വീരമൃത്യു

332

ജമ്മുകശ്മീര്‍: കശ്മീരിലെ രാജ്യാതിര്‍ത്തിയില്‍ നടന്ന പാക് വെടിവയ്പില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കരസേനാംഗമായ ആലപ്പുഴ സ്വദേശി ലാന്‍സ് നായിക് സാം ഏബ്രഹാം (35) ആണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു വെടിവയ്പുണ്ടായത്. ജമ്മു അഗ്നൂര്‍ സുന്ദര്‍ബാനി മേഖലയിലായിരുന്നു വെടിവയ്പ്. ശക്തമായി തിരിച്ചടിച്ച അവസരത്തിലാണ് സാമിനു ഗുരുതരമായി പരുക്കേറ്റത്. ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ എബ്രാഹം ജോണിന്റെ മകനാണ് സാം. അനു മാത്യുവാണു ഭാര്യ.

NO COMMENTS