2 മുതൽ 16 വരെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം

9

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജൻമദിനമായ ഒക്ടോബർ 2 മുതൽ 16 വരെ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണമായി ആചരിക്കും. ഔപചാരിക ഉദ്ഘാടനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

പട്ടികജാതി/പട്ടികവർഗ പിന്നാക്ക ക്ഷേമ ദേവസ്വം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷ നായിരിക്കും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരിക്കും.

‘സമഗ്രവികസനം സാമൂഹ്യ ഐക്യത്തിലൂടെ’ എന്ന സന്ദേശത്തിൽ അധിഷ്ഠിതമായാണ് പക്ഷാചരണ വേളയിൽ സംസ്ഥാനത്തിലുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നത്. ബോധവത്കരണ പരിപാടികൾ, ശുചിത്വ സന്ദേശ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കൽ, വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങിയവ പക്ഷാചരണ വേളയിൽ സംഘടിപ്പിക്കും.

NO COMMENTS