ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരണം 13 ; മരണസംഖ്യ ഉയരാൻ സാധ്യത

37

ടോക്യോ : കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരണം 13 . മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. നിരവധി കെട്ടിട ങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. രക്ഷാപ്രവർത്തനം തുടരുന്നു.

ജപ്പാന്‍ സമയം വൈകിട്ട് 4.10ന്‌ ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യ ഭൂകമ്പമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ചലനങ്ങള്‍ ഉണ്ടായി. 36,000ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സ പ്പെട്ടു. വാജിമയിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു.

സുനാമി മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചിട്ടുണ്ടെങ്കിലും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്ന് അധികാരികൾ. ജപ്പാനിൽ ഇന്നലെ ഒരു ദിവസം മാത്രം 155 തുടർചലനങ്ങൾ.

NO COMMENTS

LEAVE A REPLY