പ്രതിപക്ഷ പ്രതിഷേധം ; ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ല

271

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധം
ഉയര്‍ന്നതോടെ ശിക്ഷാ ഇളവിന് അര്‍ഹതയുള്ള തടവുകാരുടെ പട്ടികയില്‍ നിന്നും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികളെ ഒഴിവാക്കിയത്. സര്‍ക്കാര്‍ ഗര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ഈ പ്രതികളുടെ പേരില്ല. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി.പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1800 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക നേരത്തെ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച്‌ 740 പേരുടെ പട്ടിക ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്തു. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് ശിക്ഷാ ഇളവ് നല്‍കേണ്ടവരുടെ പട്ടിക സംസ്ഥാന ജയില്‍ വകുപ്പ് തയ്യാറാക്കിയത്. പ്രതിഷേധം ഉയര്‍ന്നതോടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പുതിയ പട്ടികയില്‍ 739 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

NO COMMENTS