ഉത്തരവാദിത്ത ടൂറിസം മിഷനിൽ ഒഴിവ്

28

തിരുവനന്തപുരം : ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്റ്റൈപ്പന്റോടെ ജില്ലാ മിഷൻ കോർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനു ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108 എന്ന ലിങ്ക് സന്ദർശിക്കുക.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 23 ന് വൈകിട്ട് അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക്: 0471 2334749.

NO COMMENTS