കൊല്ലത്ത് ഫര്‍ണിച്ചര്‍ നിർമാണശാലക്ക് തീപിടിച്ചു

194

കൊല്ലം : പറക്കുളത്ത് ഫര്‍ണിച്ചര്‍ നിർമാണശാലക്ക് തീപിടിച്ചു. ആർക്കും ആളപായമില്ല. പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്.
തീ പിടുത്തമുണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കട പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അതേസമയം അതിരാവിലെയുള്ള അപകടമായതിനാലാണ് ആർക്കും അപായമൊന്നുമില്ലാതിരുന്നത്. ഈ സമയം ജോലിക്കാരാരും തന്നെ കടയിൽ ഇല്ലായിരുന്നു. ട്രാഫിക്കില്ലാത്തതിനാൽ തന്നെ പോലീസീനും ഫയർ ഫോഴ്‌സിനും പെട്ടെന്ന് സ്ഥലത്തെത്താൻ കഴിഞ്ഞതും തുണയായി.

NO COMMENTS

LEAVE A REPLY