തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

130

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. നാളെ രാവിലെ 6 മുതല്‍ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചി രിക്കുന്നത്. യാത്രാപശ്ചാത്തലമില്ലാത്തവരില്‍ രോഗവ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ഡിജിപി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് പൂന്തുറയില്‍ മാത്രം ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നുപേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല.

തിരുവനന്തപുരം ജില്ലയില്‍ യാത്രാപശ്ചാത്തലമില്ലാത്ത 14 പേര്‍ക്കാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ അതീവജാഗ്രത പുലര്‍ത്തുകയാണ് സര്‍ക്കാര്‍. ഇന്ന് സമ്ബര്‍ക്കം വഴി 22 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്ത് സമ്ബര്‍ക്കം ആരുമായെന്ന് തിരിച്ചറിയാത്ത രോഗികളുടെ മൊത്തം എണ്ണം 47 ആയി. സ്ഥിതി അതീവഗുരുതരമാണെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത നടപടികളിലേക്ക് സര്‍ക്കാരിന് പോകേണ്ടി വരുമെന്നും പൂന്തുറയില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനം അഗ്നിപര്‍വതത്തിനു മുകളിലാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. എന്നാല്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ 14 മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കടകംപള്ളി.

പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുളള വാണിജ്യമേഖല, വെളളനാട് പഞ്ചായത്തിലെ കണ്ണമ്ബളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകളെക്കൂടി കണ്ടെയ്ന്‍മെന്റ് സോണുകളുടെ കൂട്ടത്തില്‍ ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് നഗരം മൊത്തം അടയ്ക്കുന്ന തീരുമാനം സര്‍ക്കാരെടുത്തത്.

NO COMMENTS