സൗദിയിൽ മൂന്നുപേർ മരണപ്പെട്ടു – 272 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

129

ദമ്മാം : സൗദിയിൽ ഇന്ന് 3 പേര്‍ മരണപ്പെടുകയും 272 പേർക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2795 ആയി ഉയർന്നു . രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു . ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 615 ആയി.

കോവിഡ് 19 തടയുന്നതിനു നാം എല്ലാവരും ഉത്തരവാദിത്വം പാലിക്കുന്നില്ല. നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടും ട്രാഫിക് 46 ശതമാനം വരെയായിരുന്നു. ഇത് വളരെ കൂടുതലാണ് അത് കൊണ്ടാണ് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 90 ശതമാനവും കൂടിചേരൽ തടയാൻ കാരണമായത്.

ഇന്നലെ മുതല്‍ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യു നിലവില്‍ വന്നിരുന്നു. മറ്റ് പ്രദേശങ്ങളില്‍ 3 മണിക്ക് കര്‍ഫ്യു ആരംഭിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരുന്ന ആഴ്ചകളില് കോവിഡ്19 ബാധിതരുടെ എണ്ണം ചുരുങ്ങിയത് പതിനായിരം മുതല് പരമാവധി രണ്ട് ലക്ഷം വരെ ഉയര്ന്നേക്കാമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്റബീഅ മുന്നറിയിപ്പ് നല്കി.കോവിഡ് 19 തടയുന്നതിനു 15 ബില്ല്യൻ റിയാൽ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS