വിധവ പുനരധിവാസ പദ്ധതിയായ സഹായ ഹസ്തത്തിന് തുടക്കമായി.

198

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിധവ പുനരധിവാസ പദ്ധതിയായ ‘സഹായ ഹസ്ത’ത്തിന് തുടക്കമായി. ആരോഗ്യ മന്ത്രി കെകെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ആയിരം ദിന പരിപാടികളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഓരോ ജില്ലകളിലേയും തെരഞ്ഞെടുത്ത പത്ത് വിധവകള്‍ക്ക് 30000 രൂപ എന്ന ക്രമത്തില്‍ സഹായം ലഭിക്കും.സാമൂഹിക ക്ഷേമവകുപ്പിന്റെ മറ്റു പദ്ധതികള്‍ പൊതുജനങ്ങളിലെത്തിക്കാനായുള്ള പരസ്യചിത്രത്തിന്റെ സിഡിയുടെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു.വി.സി, കെ.എസ്.എസ്.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.
സ്വന്തം പ്രതിനിധി

NO COMMENTS