രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് മൂന്നര മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

20

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റ്​ മ​ന്ത്രി​മാ​ര്‍​ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാറുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. തമിഴ്നാട് സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ വ്യവസായ മന്ത്രി തങ്കം തേനരശും ബംഗാള്‍ സര്‍ക്കാറിന്‍റെ പ്രതിനിധിയായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കാകോലി ഘോഷ് ദസ്തദറും ആണ് പങ്കെടുക്കുക.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ഹൈക്കോടതിയും നിര്‍ദ്ദേശമുണ്ട് എന്നാല്‍ 400ല്‍ ത്താഴെ ആളുകള്‍ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്

NO COMMENTS