പ്രശസ്ത പഞ്ചാബി ഗായന്‍ ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു.

165

പഞ്ചാബ്: ഗായകന്‍ ഹന്‍സ് രാജ് ഹാന്‍സ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദലേര്‍ മെഹന്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെ ബി ജെ പി നേതാവ് മനോജ് തിവാരി, ക്രിക്കറ്റ് ഇതിഹാസം ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദലേര്‍ മെഹന്തിയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ഹന്‌സ് രാജിന്റെ മകനാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍ പിയൂഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിര്‍മ്മല സീതാരാമനില്‍ നിന്നാണ് സണ്ണി ഡിയോള്‍ അംഗത്വം സ്വീകരിച്ചത്.

NO COMMENTS