കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടക അതിര്‍ത്തി കടക്കണമെങ്കില്‍ കര്‍ശന നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്

66

മംഗളൂരു : കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടക അതിര്‍ത്തി കടക്കണമെങ്കില്‍ കര്‍ശന നിബന്ധനകള്‍ പാലിക്കുന്നവരെ മാത്രമെ കടത്തി വിടു . സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി വഴി കേരളത്തില്‍ നിന്നുള്ള ആംബുലന്‍സ് കടത്തി വിടാനുള്ള ഉത്തരവിറക്കുന്നത്. ഇക്കഴിഞ്ഞ

അത്യാസന്ന നിലയിലുള്ള രോഗികള്‍, റോഡ് അപകടങ്ങളില്‍ പെട്ട രോഗികള്‍ എന്നിവരെ മാത്രമെ മംഗളൂരു ആശുപത്രിയിലേക്ക് കടത്തി വിടു. ഇത്തരം രോഗികള്‍ സര്‍ക്കാര്‍ ആംബുലന്‍സില്‍ മാത്രമെ വരാന്‍ പാടുള്ളു.

അതിര്‍ത്തി കടക്കും മുമ്ബ് ആംബുലന്‍സ് തികച്ചും അണു വിമുക്തമാക്കണം. അതിര്‍ത്തിയിലുള്ള കര്‍ണാടക മെഡിക്കല്‍ സംഘം ഈ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടൊയെന്ന് പരിശോധിച്ചതിന് ശേഷമെ കടത്തി വിടു. ഈ നിബന്ധനകളുടെ ലിസ്റ്റ് കാസര്‍ക്കോട് കലക്ടര്‍ക്ക് കൈമാറിയുട്ടുണ്ടെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

രാത്രി വൈകി ഉത്തരവിറക്കിയത് കാരണം ചൊവ്വാഴ്ച്ചയും തലപ്പാടിയില്‍ കേരളത്തില്‍ നിന്നുള്ള ആംബുലന്‍സ് തടയുകയും ദക്ഷിണ കന്നട ഭരണകൂടം വൈകിപ്പിക്കുകയും ചെയ്തിരുന്നു . ഈ രോഗികളെ കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിച്ച്‌ കൊവിഡ് ബാധയില്ലെന്ന് ഉറപ്പ് വരുത്തുകയും, പ്രസ്തുത രോഗത്തിന് അതാത് ദേശത്ത് ചികിത്സ ലഭ്യമാകാത്തത് കാരണമാണ് മംഗളൂരുവിലേക്ക് വരുന്നതെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണം. രോഗിയുടെ കൂടെ ഒരു സഹായി, ഒരു പാരമെഡിക്കല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിങ്ങനെ മൂന്ന് പേരെ മാത്രമെ കടത്തി വിടൂ.

NO COMMENTS