സന്തോഷ് ട്രോഫി ; കേരളവും മേഘാലയയും സമനിലയിൽ ; കേരളം സെമിയിൽ

20

മഞ്ചേരി ; സന്തോഷ് ട്രോഫിയിൽ ആവേശകരമായ മത്സരത്തിൽ കേരളവും മേഘാലയയും രണ്ടുവീതം ഗോളടിച്ച് സമനിലയിൽ. പിരിഞ്ഞു. കേരളത്തിനായി മുഹമ്മദ് സഫ്നാദും മുഹമ്മദ് സഹീഫും ഗോളടിച്ചു. രണ്ട് ജയവും ഒരു സമനിലയുമായി ഏഴ്‌ പോയി ന്റോടെ കേരളം സെമി സാധ്യത വർധിപ്പിച്ചു.നാളെ പഞ്ചാബുമായുള്ള മത്സരത്തിൽ സമനില നേടിയാലും കേരളത്തിന് സെമി ഉറപ്പിക്കാം

എ ഗ്രൂപ്പിൽ മേഘാലയക്ക് നാല് പോയിന്റും ബംഗാൾ, പഞ്ചാബ് ടീമുകൾക്ക് മൂന്ന് പോയിന്റ് വീതമാണുള്ളത്. ആദ്യ നിമിഷങ്ങ ളിൽ മേഘാലയ ആഞ്ഞടിച്ചു. അഞ്ചുമിനിറ്റിൽ നാല് കോർണറുകൾ കേരളം വഴങ്ങി. എന്നാൽ, ഉടൻ കേരളം തിരിച്ചടിച്ചു. പതിനേഴാംമിനിറ്റിൽ സഫ്നാദ് ലക്ഷ്യം കണ്ടു.

മേഘാലയുടെ മിസ് പാസിൽനിന്ന് കിട്ടിയ പന്ത് സോയൽ ജോഷി, നിജോ ഗിൽബർട്ടിന് കൈമാറി. നിജോ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് സഫ്നാദ് വലയിലേക്ക് അടിച്ചുകയറ്റി. ആദ്യപകുതി അവസാനിക്കുംമുമ്പ് മേഘാലയ തിരിച്ചടിച്ചു. ബോക്സിനു പുറത്തു നിന്ന്‌ അറ്റ്-ലാൻസൺ കർമാവ് നീട്ടിനൽകിയ പന്തിൽ ലൂയ്ദ്‌ തലവച്ച്‌ വലയ്ക്കുള്ളിലാക്കി.