ഹെല്‍മറ്റ് വെച്ചില്ലെങ്കില്‍ കേരളത്തിലെ നടുറോഡില്‍ വെച്ചും സച്ചിന്‍ ഉപദേശിക്കും.. വീഡിയോ

276

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവതിയെ ഉപദേശിച്ച്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ . കേരളത്തിലെ നിയമനുസരിച്ച്‌ ഇരുചക്രം വാഹനം ഓടിക്കുന്നവര്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ മതി. പക്ഷേ അപകടം നടക്കുന്ന വേളയില്‍ ഗുരുതമായി പരിക്കേല്‍ക്കുന്നത് പുറകില്‍ ഇരുന്ന യാത്ര ചെയുന്നവര്‍ക്കാണ്. ഇതു ഒഴിവാക്കാനായി മലയാളി യുവതിയെ സച്ചിന്‍ ഉപദേശിച്ച സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കേരള ബ്ലാസ്റ്റേഴ്സ് ഉടമയായ സച്ചിന്‍ വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്‌എല്‍) ടീമിനുപിന്തുണ തേടിയാണ് കേരളത്തില്‍ എത്തിയത്. ഇതിനു വേണ്ടി താരം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ സീസണിലെ ഉദ്ഘാടന മത്സരം കാണാനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. കേരളത്തില്‍ യാത്ര ചെയുന്ന അവസരത്തില്‍ സച്ചിന്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന യാത്ര ചെയുന്ന യുവതികളെ കണ്ടു. ഇതു കണ്ട സച്ചിന്‍ വാഹനം നിര്‍ത്തി ഇവര്‍ക്കു ഉപദേശം നല്‍കി. ഹെല്‍മറ്റ് ധരിക്കാനായിരുന്നു താരം ഉപദേശം നല്‍കിയത്. പിന്‍സീറ്റില്‍ യാത്ര ചെയുന്നവരും സുരക്ഷ മുന്‍നിര്‍ത്തി ഹെല്‍മെറ്റ് ധരിക്കണമെന്നാണ് താരം പറയുന്നത്.
https://www.facebook.com/SachinTendulkar/videos/1700366113320914/

NO COMMENTS