യുഡിഎഫ് സര്‍ക്കാരിന്‍റെ നിയമനങ്ങളും അന്വേഷിക്കാനുള്ള വിജിലന്‍സ് നടപടിയുടെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി

205

തിരുവനന്തപുരം• കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളും അന്വേഷിക്കാനുള്ള വിജിലന്‍സ് നടപടിയുടെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ ജാള്യത മറയ്ക്കാനാണ് യുഡിഎഫ് നിയമനങ്ങള്‍ അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഏതു തീരുമാനവും അന്വേഷിക്കാം. അതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.താന്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു നിയമനത്തിന്റെ പേരിലും അന്നത്തെ പ്രതിപക്ഷം എതിര്‍പ്പുന്നയിച്ചിട്ടില്ല. ആ ആളുകളാണ് ഇപ്പോള്‍ ഈ നീക്കം നടത്തുന്നത്. അവഹേളിക്കാനോ അപമാനിക്കാനോ ശ്രമിച്ചാല്‍ അതിനെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, തന്റെ ഭാര്യയെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വഴിവിട്ടു നിയമിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. താന്‍ എംഎല്‍എയും മന്ത്രിയുമാകുന്നതിനു മുന്‍പ് അവര്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡപ്യൂട്ടേഷനു വന്നതാണ്. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും അനൂപ് ജേക്കബ് മനോരമന്യൂസിനോടു പറഞ്ഞു.

NO COMMENTS

LEAVE A REPLY