സിപിഎമ്മും ആര്‍എസ്എസും ശബരിമല സംഘര്‍ഷ ഭൂമിയാക്കരുതെന്ന് രമേശ് ചെന്നിത്തല

168

തിരുവനന്തപുരം : ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎമ്മും ആര്‍എസ്എസും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും സിപിഎമ്മും ആർ.എസ്.എസും പിന്തിരിയണം.ഇരുകൂട്ടരുടേയും ലക്‌ഷ്യം ഏകീകൃത സിവിൽ കോഡ് രാജ്യത്തു നടപ്പിലാക്കുക എന്നതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ യുഡിഎഫിന് ഒറ്റനിലപാട് മാത്രം. ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇന്നും ഉറച്ചുനിൽക്കുന്നു. വിശ്വാസികൾക്ക് ഭരണഘടന യുടെ 25,26 ആർട്ടിക്കിൾ പ്രകാരം ഉറപ്പ് നൽകുന്ന അവകാശത്തോടൊപ്പമാണ് യുഡിഎഫ് നിൽക്കുന്നത്. സുപ്രീംകോടതി വിധി ഉണ്ടായതിനു ശേഷം സ്ഥിതിഗതികൾ എങ്ങനെ കൂടുതൽ വഷളാക്കാം എന്ന് ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.പക്വതയോടെ അല്ല മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്. അതേസമയം മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റുകയാണ് ബിജെപി ചെയ്യുന്നത്. ഇടപെടുന്ന കാര്യത്തിൽ ഇത്തിരിയെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ, കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചൊലുത്തി ഓർഡിനൻസ് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുകയാണ് കേരള ബിജെപി ഘടകം ചെയ്യേണ്ടത്.

NO COMMENTS