ലാവലിന്‍ കേസില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന്‍ രമേശ് ചെന്നിത്തല

163

തിരുവനന്തപുരം : ലാവലിന്‍ കേസില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സാമൂഹ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന സര്‍ക്കാര്‍ പ്രചരണം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ പണം കൊണ്ട് അസത്യം പ്രചരിപ്പിച്ചാണ് സര്‍ക്കാര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS