തെരുവുനായയെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഡിജിപിയോട് മേനക ഗാന്ധി

163

കോഴിക്കോട് • തെരുവുനായയെ കൊല്ലുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും സംസ്ഥാന പൊലീസ് മേധാവിയോട് കേന്ദ്ര മന്ത്രി മേനക ഗാന്ധി. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മേനക ഗാന്ധി ഡിജിപി ലോക്നാഥ് ബഹ്റയെ വിളിച്ചു വരുത്തിയാണ് നിര്‍ദേശം നല്‍കിയത്.സമ്മേളനം നടന്ന സ്വപ്നനഗരിയുടെ സുരക്ഷയുടെ നേതൃത്വം സംസ്ഥാന പൊലീസ് മേധാവി ബഹ്റയ്ക്കായിരുന്നു. സംസ്ഥാനത്തു തെരുവുനായകളെ കൊന്നൊടുക്കുകയാണെന്നും ഇക്കാര്യത്തില്‍ പൊലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കരുതെന്നും മേനക നിര്‍ദേശിച്ചു. ക്രൂരമായി തെരുവു നായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഡിജിപി മന്ത്രിയെ ധരിപ്പിച്ചു. പൊലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നു ഡിജിപി പറഞ്ഞപ്പോള്‍‍ അങ്ങനെയല്ലല്ലോ താന്‍ കേട്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

NO COMMENTS

LEAVE A REPLY