നരേന്ദ്ര മോദി യുവാക്കളുടെ ഭാവി വെച്ച്‌​ കളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

171

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സര്‍ക്കാറിനെയും വിമര്‍ശിച്ച്‌​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്​റ്റാഫ്​ സെലക്ഷന്‍ കമ്മീഷന്‍ അഴിമതി, വ്യാപം അഴിമതി, തൊഴിലില്ലായ്​മ എന്നിവ ചൂണ്ടിക്കാട്ടിയാണ്​ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്‌​ രംഗത്തെത്തിയത്. യുവാക്കളുടെ ഭാവി ഇരുട്ടിലാക്കുന്ന തീരുമാനമാണ്​ കേന്ദ്രസര്‍ക്കാറില്‍ നിന്ന്​ ഉണ്ടാവുന്നത്​. പണക്കാര്‍ക്ക് മാത്രമേ ഇപ്പോള്‍ ജോലി ലഭിക്കുന്നുള്ളു​. യുവാക്കളുടെ ഭാവി വെച്ച്‌​ കളിക്കുന്നത് കേന്ദ്രസര്‍ക്കാര്‍​ നിര്‍ത്തണം. വ്യാപം അഴിമതിയെ ദേശീയവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍. രണ്ട്​ കോടി തൊഴിലുകള്‍ സൃഷ്​ടിക്കുമെന്ന്​ അവകാശപ്പെട്ടാണ്​ അവര്‍ അധികാരത്തിലെത്തിയത്​. ​ഇതിനൊപ്പം കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ എസ്​.എസ്​.സിയിലെ വന്‍ അഴിമതി ഇവരുടെ മൂക്കിന്​ താഴെയാണ്​ നടന്നത്​. ഇതുസംബന്ധിച്ച്‌​ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന്​ ബാധ്യതയുണ്ടെന്ന്​ രാഹുല്‍ പറഞ്ഞു.

NO COMMENTS