പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ വിശ്വാസികൾ ഉള്‍പ്പടെ കണ്ടാലറിയാവുന്ന അന്‍പതാളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

162

കായംകുളം: കറ്റാനം കട്ടച്ചിറ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഉള്‍പ്പടെ കണ്ടാലറിയാവുന്ന അന്‍പതാളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസ്. ഇന്ന് രാവിലെയാണ് സുപ്രീംകോടതി ഉത്തരവിന്‍റെ ബലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആരാധന നടത്തിയത്.

ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കുള്ളില്‍ പ്രവേശിച്ചതോടെ പ്രതിഷേധവുമായി യാക്കോബായ വിഭാഗവും രംഗത്തുവന്നു. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ്, തുന്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹനോന്‍ മാര്‍ മെലിത്തിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് യാക്കോബായ വിശ്വാസി സമൂഹം പ്രതിഷേധവുമായി പള്ളി പരിസരത്ത് എത്തിയത്. ലത്ത് വന്‍ പോലീസ് സംഘവും ക്യാന്പ് ചെയ്യുന്നുണ്ട്.

NO COMMENTS