ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മൂലമാണ് മത്സരത്തില്‍നിന്നു മാറി നില്‍ക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏത് സീറ്റില്‍നിന്നു ജനവിധി തേടിയാലും താന്‍ ജയിക്കുമെന്ന് അറിയാം.
ആര്‍എല്‍ഡിയും എസ്പിയുമായി സഖ്യം രൂപീകരിച്ചത് ബിജെപിയെ പരാജയപ്പെടുത്താനാണെന്നും അവര്‍ പറഞ്ഞു. താന്‍ ഒരു സീറ്റില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം പാര്‍ട്ടിയെ കൂടുതല്‍ സീറ്റുകളില്‍ വിജയിപ്പിക്കുന്നതിനാണ്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തന്റെ ശ്രദ്ധയെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലാത്തതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.