സര്‍ക്കാര്‍ രൂപീകരണത്തിനായി പിണറായിവിജയന്‍ ഗവര്‍ണര്‍ക്ക് കത്ത് നൽകി

19

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു ഔദ്യോഗികമായി കത്ത് നല്‍കി.

സി പി എം, സി പി ഐ,കേരള കോണ്‍​ഗ്രസ് എം, കേരള കോണ്‍​ഗ്രസ് ബി, കോണ്‍​ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍​ഗ്രസ്, ഐ എന്‍ എല്‍, എന്‍ സി പി, ജനാദാതള്‍ എസ്, എല്‍ ജെ ഡി, ഇടത് സ്വതന്ത്രന്‍മാ‍ര്‍ എന്നിവ‍ര്‍ സ‍ര്‍ക്കാര്‍ രൂപീകരണത്തില്‍ പിണറായി വിജയനെ പിന്തുണച്ച്‌ കത്ത് നല്‍കിയിട്ടുണ്ട്.

സ‍ര്‍ക്കാര്‍ രൂപീകരണത്തിനായി പിണറായി വിജയനെ ​ഗവര്‍ണര്‍ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഉടനെ ചേരുന്ന എല്‍ ഡി എഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജന ച‍ര്‍ച്ചകള്‍ എല്‍ ഡി എഫില്‍ നാളെയോടെ പൂ‍ര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാളും ചൊവാഴ്‌ചയുമായി മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

NO COMMENTS