ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

156

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും ഡീസലിന് 75.27 രൂപയുമായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.17 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 73.84 രൂപയുമാണ്. കോഴിക്കോട്ട് പെട്രോള്‍ വില 77.51 രൂപയും ഡീസല്‍ വില 74.19 രൂപയുമാണ്.

NO COMMENTS