ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ക​ട​ന്നു;സ്കോ​ര്‍: 6-1, 6-4.

261

മെ​ല്‍​ബ​ണ്‍: ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ക​ട​ന്നു. ആ​ഷ്‌​ലി ബാ​ര്‍​ട്ടി​യെ ക്വാ​ര്‍​ട്ട​റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വി​റ്റോ​വ അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം​നേ​ടി​യ​ത്. പ​രി​ക്ക് ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക്വി​റ്റോ​വ ഗ്രാ​ന്‍​ഡ് സ്ലാം ​സെ​മി​യി​ല്‍ ക​ട​ക്കു​ന്ന​ത്. മോ​ഷ്ടാ​വി​ന്‍റെ ക​ത്തി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ചെ​ക്ക് താ​രം മാ​സ​ങ്ങ​ളോ​ളം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. തി​രി​ച്ചു​വ​ര​വി​നു ശേ​ഷം ഫോം ​ക​ണ്ടെ​ത്താ​നും വി​ഷ​മി​ച്ചി​രു​ന്നു. മെല്‍ബണില്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ക്വി​റ്റോ​വ എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ര്‍: 6-1, 6-4.

NO COMMENTS