നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റും – ഡല്‍ഹി കോടതി

164

ഡല്‍ഹി:നിര്‍ഭയ കേസിലെ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റും. ഡല്‍ഹി കോടതിയാണ് വധശിക്ഷ വിധി പുറപ്പെടുവിച്ചത്.

കേസിലെ പ്രതികളി ലൊരാ ളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ഡല്‍ഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷ ജനുവരി 22ന് നടപ്പിലാക്കാനാണ് മുന്‍നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ 22ന് വധശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്ന് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതി അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 22ന് നടക്കാനിരുന്ന വധശിക്ഷ ഡല്‍ഹി തീസ് ഹസാരി കോടതി സ്റ്റേ ചെയ്തത്.

2012 ഡിസംബര്‍ 16നു രാത്രി പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയാക്കി കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു.

NO COMMENTS