ന്യൂഡൽഹി : കത്വാ, ഉന്നാവോ സംഭവങ്ങളെ പേരുപറയാതെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യം ചര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ സംസ്കാരമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സംഭവങ്ങളില്‍ നമ്മള എല്ലാവരും ലജ്ജിക്കണം. രാജ്യത്തെ ഒരു കുറ്റവാളിയും ദയകാണിക്കില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും പൂര്‍ണമായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.