മെഡിക്കല്‍ കോളജ് കോഴ; ഏത് അന്വേഷണത്തിനും തയ്യാര്‍ : എംടി രമേശ്

251

തിരുവനന്തപുരം:സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ അനുവദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണം ബിജെപി നേതാവ് എംടി രമേശ് നിഷേധിച്ചു. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ വേണ്ടി ഞാന്‍ പണം വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഒരു മെഡിക്കല്‍ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂള്‍ പോലും വാങ്ങിച്ചുകൊടുക്കാന്‍ കഴിയാത്തയാളാണ് ഞാന്‍. പ്രചാരണങ്ങള്‍ സത്യവിരുദ്ധമാണ്. അത് അന്വേഷണം നടത്തിയാലും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ട്. തന്റെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കണ്ടിട്ടില്ല. അതിനാല്‍ മറുപടി പറയുന്നില്ലെന്നും രമേശ് പറഞ്ഞു.

NO COMMENTS