പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ 27ന് ആദരിക്കുന്നു

120

തിരുവനന്തപുരം : ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. 27 ന് തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. സഹകരണം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡ് ജേതാക്കളെ ആദരിക്കുന്നത്. ഡോ. ശശി തരൂർ എം.പി, വി.എസ് ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, വിവിധ വകുപ്പു മേധാവികൾ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

NO COMMENTS