കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക്: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു

86

തിരുവനന്തപുരം : ബുധനാഴ്ച കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരുവനന്തപുരം നഗരത്തിൽ നടത്തിയ മിന്നൽ പണിമുടക്കിൽ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന് 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഗതാഗത നിയമലംഘനം നടത്തിയതിന് സംഭവത്തിന് തുടക്കം കുറിച്ച സ്വകാര്യ ബസ്സിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.

റൂട്ട് കട്ട് ചെയ്യുകയും ട്രിപ്പു മുടക്കുകയും ചെയ്ത ബസ്സ് പതിനാലിലധികം തവണ അമിതവേഗത്തിന് ക്യാമറയിൽ രേഖപ്പെടുത്തിയത്. നടപടിക്രമങ്ങളുടെ ആദ്യഘട്ടമെന്ന നിലയിലാണ് തിരുവനന്തപുരം ആർ.ടി.ഒ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേരുടെയും വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നടപടി തുടരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

NO COMMENTS