വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി

210

കൊച്ചി : മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലെ നിയമത്തില്‍ ഇല്ലാത്തതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍ക്കെതിരെ പോലീസ് ആക്ടിലെ 118(ഇ)വകുപ്പ് അനുസരിച്ചാണ് പോലീസ് കേസെടുത്തുവന്നത്. അറിഞ്ഞുകൊണ്ട് അപകടം വരുത്തുന്ന നപടിയായി കണക്കാക്കിയായിരുന്നു കേസ്. ഇത്തരത്തില്‍ കേസെടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

പോലീസ് ആക്ടില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയില്ല. അതിനാല്‍ ഇങ്ങനെ വാഹനം ഓടിക്കുന്നയാള്‍ പോതുജനങ്ങളേയും പൊതുസുരക്ഷയേയും അപകടപ്പെടുത്തുന്നയാളാണെന്ന് അനുമാനിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടെ ഇത്തരത്തില്‍ എടുത്ത കേസുകളെല്ലാം റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാഹചര്യം നിലവില്‍ വന്നിരിക്കുകയാണ്.

NO COMMENTS