പൂജ ആഘാഷത്തോടനുബന്ധിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

227

തിരുവനന്തപുരം : പൂജ ആഘാഷത്തോടനുബന്ധിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു.

82646 നാഗര്‍കോവില്‍-താംബരം സുവിധ എക്‌സ്പ്രസ് 21ന് വൈകിട്ട് 5.5ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും.

06063 താംബരം-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 22ന് പകല്‍ 11.30ന് താംബരത്തുനിന്ന് പുറപ്പെടും.

82637 ചെന്നൈ സെന്‍ട്രല്‍ -എറണാകുളം ജംഗ്ഷന്‍ സുവിധ 17ന് രാത്രി 8.40ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും.

82638 എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ രാത്രി ഏഴിന് എറണാകുളത്തു നിന്ന് പുറപ്പെടും.

82639 ചെന്നൈ സെന്‍ട്രല്‍-എറണാകുളം സെന്‍ട്രല്‍ സുവിധ നവംബര്‍ രണ്ടിന് രാത്രി 8.40ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും.

82640 ട്രെയിന്‍ നവംബര്‍ ഏഴിന് രാത്രി 7.30ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും.

NO COMMENTS