കെ സുരേന്ദ്രൻ കസ്റ്റഡിയില്‍

146

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് നാഗേഷും കസ്റ്റഡിയിലായിട്ടുണ്ട്. ആറേ മുക്കാലോടെ നിലയ്ക്കലിൽ വെച്ചാണ് കെ സുരേന്ദ്രനെയും സംഘത്തെയും എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞത്. നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും പോയാൽ ക്രമസമാധാനം പ്രശ്‌നം ഉണ്ടാകുമെന്നും എസ്.പി അറിയിച്ചു. പോലീസ് വെടിവെച്ചാലും പിന്നോട്ടില്ല അറസ്റ്റിനു വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്ടിവിസ്റ്റുകൾ വന്നത് പോലെയല്ല ഞാൻ വന്നത്, എന്റെ ഇരുമുടിയിൽ പവിത്രമായ നെയ്യ് ഉണ്ടെന്നും എനിക്ക് നെയ്യഭിഷേകം ചെയ്യണമെന്നും സുരേന്ദ്രൻ നിലപാടെടുത്തു.

NO COMMENTS