ജസ്റ്റിസ് ശ്രീദേവി അനുസ്മരണവും സ്നേഹാദരവും തിരുവനന്തപുരം പ്ലസ്സ് ക്ലബ് ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.

210

തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതി പ്രസിഡന്റ് എം റസീഫിന്റെ അധ്യക്ഷതയിൽ ‘ ജസ്റ്റിസ് ശ്രീദേവി അനുസ്മരണവും സ്നേഹാദരവും ‘ മാർച്ച് 5 നു വൈകുന്നോരം 5 മണിക്ക് തിരുവനന്തപുരം പ്ലസ്സ് ക്ലബ് ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി റസൽ സബർമതി സ്വാഗതവും ജില്ല പ്രസിഡന്റ് അജിത . എസ് . ആർ നന്ദിയും പറഞ്ഞു. മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ മുഖ്യ അതിഥിയായിരുന്നു സംസ്ഥാന മദ്യ വർജ്ജന സമിതി നിർമിക്കുന്ന ലഹരിക്കെതിരെ ഉള്ള ഡോക്യുമെന്ററി മാനിഷാദ യുടെ പോസ്റ്റർ പ്രകാശനവും ജസ്റ്റിസ് .ശ്രീദേവിയുടെ ഓർമയ്ക്കായി 3 പുരസ്കാരങ്ങളും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്തു . 5 മണിക്ക് തുടങ്ങിയ യോഗം 7 മണിക്ക് അവസാനിച്ചു

കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ. കുന്നതൂർ ജെ പ്രകാശ്. റോബർട്ട്‌ സാം. സലിം കുഞ്ഞാലുമൂട് . എന്നിവർ ആശംസകൾ നേർന്നു. ലഹരി വിരുദ്ധ പെയിന്റിംഗ് മത്സരതിൽ പങ്കെടുത്ത കുട്ടികൾക്ക് ഡെപ്യൂട്ടി സ്പീക്കർ V ശശി ട്രോഫി വിതരണം നടത്തി. സംസ്ഥാന മദ്യ വർജ്ജന സമിതി നിർമിക്കുന്ന ലഹരിക്കെതിരെ ഉള്ള ഡോക്യുമെന്ററി മാനിഷാദ യുടെ പോസ്റ്റർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്തു.

കുമാരി അപർണ രാജ് സ്വന്തം ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. പെർഫെക്ട് ഗ്രൂപ്പ്‌ എംഡി സിറാജുദീൻ. മനോരമ ന്യൂസ്‌ കറസ്പോണ്ടന്റ് ജസ്റ്റീന തോമസ്. കിളിമാനൂർ രാജാരവി വർമ സെൻട്രൽ സ്കൂൾ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി. 5മണിക്ക് തുടങ്ങിയ യോഗം 7മണിക്ക് അവസാനിച്ചു

NO COMMENTS