സൗദി അറേബ്യയില്‍ 137 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു – രോഗികളുടെ എണ്ണം 2932

68

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 137 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 2932 ആയി ഉയര്‍ന്നു. ഇന്ന് 16 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ച്‌ വീടുകളിലേക്ക് മടങ്ങിയത്(234 പേര്‍) ജിദ്ദയില്‍ 125, മക്ക 114, ദമ്മാം 36, ഖത്തീഫ് 25, നജ്റാന്‍ 16, തായിഫ് 13, ജിസാന്‍ 13, ബിഷ 12, അബഹ 11, മറ്റ് സിറ്റികളില്‍ അഞ്ചില്‍ താഴെയുമാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

കൊറോണ സ്ഥിരീകരിച്ച 2260 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ബാക്കിയുള്ള 631 പേര്‍ക്ക് രോഗം സുഖപ്പെടുകയും 41 പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു. ഇന്ന് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗദിയില്‍ കൊറോണ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവര്‍ റിയാദ്: 641, മക്ക 431, മദീന 308, ജിദ്ദ 301, ഖതീഫ് 139, ദമ്മാം 122, ഹുഫൂഫ് 43, അല്‍ഖോബാര്‍ 39, ദഹ്റാന്‍ 32, തബൂക്ക് 32, ഖമീസ് 30, തായിഫ് 29

NO COMMENTS