ഹോട്ടല്‍ ഭക്ഷണത്തിന്നുള്ള ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചു

165

ന്യൂഡല്‍ഹി’: ഹോട്ടല്‍ ഭക്ഷണത്തിന്നുള്ള ജിഎസ്ടി അഞ്ചു ശതമാനമായി കുറയ്ക്കാന്‍ ജിഎസ്ടി കൌണ്‍സില്‍ തീരുമാനം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള ഹോട്ടല്‍ ഭക്ഷണത്തിന്നാണ് നികുതി ചുരുക്കിയത്. ദിവസ മുറിവാടക 7500 രൂപയില്‍ കൂടുതലുള്ള നക്ഷത്ര ഹോട്ടലുകളില്‍ റസ്റ്റാറന്റുകളിലെ ഭക്ഷണത്തിനുള്ള നികുതി 18 ശതമാനമായി തുടരും. കാറ്ററിങ് വഴി പുറത്തുനല്‍കുന്ന ഭക്ഷണത്തിനും 18 ശതമാനം നികുതി നിലനില്‍ക്കും. അലക്കുപൊടി, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചോക്കലേറ്റ് എന്നിവയടക്കം 178 ഉല്‍പ്പന്നങ്ങളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമാക്കി. വാച്ച്‌, ബ്ളേഡ്, സ്റ്റൌവ്, ചൂയിങ്ഗം, പോഷകപാനീയങ്ങള്‍, സൌന്ദര്യവര്‍ധക വസ്തുക്കള്‍, ടൂത്ത് പേസ്റ്റ്, ലോഷന്‍, ഷൂ പോളിഷ് എന്നിവയും ഈ പട്ടികയില്‍പ്പെടും. ഇനി 50 ഉല്‍പ്പന്നങ്ങള്‍ക്കാണ് 28 ശതമാനം നികുതി. വാഹനങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, സിമന്റ്, പെയിന്റ് തുടങ്ങിയവ 28 ശതമാനം ജിഎസ്ടി തുടരുന്ന ഉല്‍പ്പന്നങ്ങളില്‍പ്പെടും. പുതുക്കിയ നികുതി 15നു നിലവില്‍വരും.
. ജിഎസ്ടി നിരക്കുകള്‍ പുനഃപരിശോധിക്കാന്‍ നിയോഗിച്ച ഉപസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ചെറുകിട വ്യവസായമേഖലയില്‍ നിര്‍മിക്കുന്ന ഇരുനൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കാനായിരുന്നു ശുപാര്‍ശ.

NO COMMENTS