ഭക്ഷ്യസുരക്ഷാ വാരാഘോഷം – പോസ്റ്റർ രചനാമത്സരം ആറിന്

144

ഭക്ഷ്യസുരക്ഷാവാരം ആചരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ നമ്മുടെ കടമ എന്ന വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ജൂൺ ആറിന് പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്കു സമീപമുള്ള സെന്റ്‌ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന മത്സരത്തിൽ 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

ജൂൺ അഞ്ച് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. മത്സരാർത്ഥികൾ തങ്ങളുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ നേരിട്ടോ acfstvpm2018@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ 7593873310, 8943346581 എന്നീ ഫോൺനമ്പരുകൾ മുഖാന്തരമോ അപേക്ഷിക്കണം. വിജയികൾക്ക് സമ്മാനമായി ക്യാഷ് അവാർഡുകൾ നൽകും.

രജിസ്‌ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ ആധാർ/ഇലക്ഷൻ ഐ.ഡി/ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നും ഒരു പാസ്‌പോർട്ട്‌സൈസ് ഫോട്ടോയും കൊണ്ടുവരണം.

NO COMMENTS