മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ വിതരണം ജനുവരി ഏഴിന്

28

2019 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകൾ ഏഴിന് രാവിലെ 10ന് തൊഴിലും എക്‌സൈസും മന്ത്രി റ്റി.പി. രാമകൃഷ്ണൻ എക്‌സൈസ് ആസ്ഥാനത്ത് വിതരണം ചെയ്യും. മികച്ച സേവനത്തിനുള്ള എക്‌സൈസ് മെഡലിന് 27 പേർ അർഹരായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

മധ്യമേഖലയിലേയും ഉത്തരമേഖലയിലേയും മെഡൽ ജേതാക്കൾക്ക് യഥാക്രമം എറണാകുളം മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലും കോഴിക്കോട് ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലും ജോയിന്റ് എക്‌സൈസ് കമ്മീഷണർമാർ മെഡലുകൾ വിതരണം ചെയ്യും. ചടങ്ങിൽ ഹലോ എക്‌സൈസ് ആപ്പ്, ഇ-ആംസ് (അസറ്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ), ഫ്‌ളീറ്റ് (വെഹിക്കിൾ മാനേജ്‌മെന്റ് സിസ്റ്റം) ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

മികച്ച കേസുകൾ കണ്ടെത്തിയ സംസ്ഥാന എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾക്കുള്ള ക്യാഷ് അവാർഡും പ്രശംസാപത്ര വിതരണവും വിമുക്തി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ ഡി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങ് എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവായി കാണാം.

NO COMMENTS