ബംഗാള്‍ കായിക സഹ മന്ത്രി രാജിവെച്ചു.

39

കൊല്‍ക്കത്ത: ബംഗാള്‍ കായിക സഹമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചു.
ലക്ഷ്മി രത്തന്‍ രാഷ്ട്രീയ രംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എം.എല്‍.എമാരും എംപിമാരുമടക്കം തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ച്‌ ബിജെപിയിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹൗറ ജില്ലാ പ്രസിഡന്റ് സ്ഥാനവും ശുക്ല രാജി വെച്ചിട്ടുണ്ട്. എന്നാല്‍, തൃണമൂല്‍ എം.എല്‍.എ സ്ഥാനത്ത് അ​ദ്ദേഹം തുടരും.

NO COMMENTS