ബോധവത്കരണ ക്യാമ്പും വായ്പാ വിതരണവും

138

കാസര്‍കോട് : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എന്‍.ബി.സി.എഫ്.ഡി.സി യുടെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ ക്യാമ്പും വായ്പാ വിതരണവും നവംബര്‍ 16 ന് രാവിലെ 10 മണിക്ക് പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടത്തും.. പരിപാടി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കെ.എസ്.ബി.സി.ഡി.സി.ചെയര്‍മാന്‍ ടി.കെ.സുരേഷ് അധ്യക്ഷനാകും. തുടര്‍ന്ന് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ വായ്പ പദ്ധതികള്‍,പദ്ധതി നിര്‍വ്വഹണവും വിതരണവും സംരംഭക്ത്വ വികസനം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസും നടക്കും.

NO COMMENTS