കാബൂളില്‍ സ്‌ഫോടനം 34 പേര്‍ കൊല്ലപ്പെട്ടു കാര്‍ബോബ് സ്ഫോടനമെന്ന് – അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം

152

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ യുഎസ് എംബസിക്ക് സമീപമുണ്ടായ സ്‌ഫോടത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്കോളം പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ നടത്തിയ കാര്‍ബോബ് സ്‌ഫോടനമാണ് നടന്നതെന്നാണ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.

കച്ചവടത്തിനായി ആളുകള്‍ തെരുവിലേക്ക് വരുന്ന സമയത്താണ് സംഭവം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

എന്ത് തരത്തിലുള്ള സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചത് എന്നും വ്യക്തമല്ല. താലിബാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നീ ഭീകരസംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. ശക്തമായ സ്‌ഫോടനമാണ് നടന്നതെന്നാണ് വിവരം. സ്‌ഫോടന സ്ഥലത്ത് നിന്ന് വലിയ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

NO COMMENTS