മാനവ സൗഹാര്‍ദ്ദത്തിന്റെയും മതമൈത്രിയുടെയും ഉത്തമ ഉദാഹരണമാണ് ബീമാപ്പള്ളി ഉറൂസ്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

21

തിരുവനന്തപുരം : മാനവ സൗഹാര്‍ദ്ദത്തിന്റെയും മതമൈത്രിയുടെയും ഉത്തമ ഉദാഹരണമാണ് ബീമാപ്പള്ളി ഉറൂസെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉറൂസുമായി ബന്ധപ്പെട്ട് ബീമാപള്ളി സന്ദർശിച്ച് സംസാരിക്കുകയാ യിരുന്നു മന്ത്രി.

മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന ഇക്കാലത്ത് ഇത്തരം പൈതൃകാനുഷ്ഠാനങ്ങള്‍ നിലനിന്നുപോരേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഖാമില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ബീമാപ്പള്ളി മുസ്ലീം ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിലും മന്ത്രി പങ്കെടുത്തു.