ഏഷ്യാ കപ്പ് ഹോക്കി : പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

212

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം വിജയമായിരുന്നു ഇത്. സത്ബിര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ലളിത് ഉപാധ്യായ, ഗുര്‍ജന്ദ് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ഇന്ത്യയുടെ നാലു ഗോളുകളും. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സത്ബിര്‍ സിംഗ് ഇന്ത്യക്ക് ലീഡ് നല്‍കി. എന്നാല്‍ 51-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് പാക് വലയില്‍ പന്തെത്തിച്ചതിനു ശേഷം ആറു മിനിറ്റിനുള്ളില്‍ ഇന്ത്യ രണ്ടു ഗോളുകള്‍കൂടി നേടി അക്കൗണ്ട് ക്ലോസ് ചെയ്തു.

NO COMMENTS