കൈക്കൂലി പണവുമായി വാളയാറില്‍ ഏജന്റ് പിടിയില്‍

203

വാളയാര്‍ : കൈക്കൂലി പണവുമായി വാളയാറില്‍ ഏജന്റ് പിടിയില്‍. യാക്കര സ്വദേശി ജയപ്രകാശ് ആണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്. ഗോപാലപുരം ആര്‍ടിഒ ചെക്ക്‌പോസ്റ്റകളില്‍ നിന്നും പണവുമായി പോയ ഇയാളെ പൊലീസ് കുടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 6,09,100 രൂപ പിടികൂടി.