കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു

220

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. കുടുംബപരമായ കാരണങ്ങള്‍കൊണ്ട് യുഎസിലേക്ക് മടങ്ങിപ്പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിത്തരണമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടിരുന്നതായും ഇത് അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

NO COMMENTS