മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സത്താർ ആരിക്കാടിക്ക് സ്വീകരണം നൽകി

268

അബൂദാബി : സന്ദര്‍ശനാര്‍ത്ഥം അബൂദാബിയില്‍ എത്തിയ മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സത്താർ ആരിക്കാടിക്ക് , അബൂദാബി കുമ്പള പഞ്ചായത്ത് കെ. എം സി സി സ്വീകരണം നല്‍കി. അബൂദാബി മദീനാ സഹിദ് സെഞ്ചുരി ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് പെര്‍മൂദെ യോഗം ഉദ്ഘാടനം ചെയ്തു.അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ട്രഷറർ ഖാലിദ് ബംബ്രാണ അധ്യക്ഷം വഹിച്ചു.

പഞ്ചായത്ത് ജോ.സെക്രട്ടറി സിദ്ദീഖ് പട്ട ബംബ്രാണ സ്വാഗതവും, അലി ആരിക്കാടി നന്ദിയും പറഞ്ഞു. അബുദാബി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി ,യൂസഫ് സെഞ്ച്വറി ,ഷാജഹാൻ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു.

മുഹമ്മദ് അൻസാരി ആരിക്കാടി ,ഇബ്രഹിം മമ്മു ആരിക്കാടി ,റസ്സാക്ക് ബത്തേരി ബംബ്രാണ ,അബൂബക്കർ സിദ്ദിക്ക് പേരാൽ ,അമീന്‍ മൊഗ്രാൽ ,തസ്‌ലീം ആരിക്കാടി ,റഫീഖ് കുമ്പള ,യൂസഫ് ആരിക്കാടി ,ആദം ആരിക്കാടി ,അറബി ആരിക്കാടി ,അസീസ് ആരിക്കാടി ,അബൂബക്കർ ആരിക്കാടി ,അബ്ദുൽ റഹ്മാൻ ആരിക്കാടി തുടങിയവർ ചടങ്ങിൽ സംബദിച്ചു.

NO COMMENTS