ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു ; ലോറി ഡ്രൈവർ അറസ്റ്റിൽ

77

ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തിലാണ്
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞത്. മദ്യലഹരിയിലായിരുന്ന ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി ടിജോയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി ടിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് തമിഴ്‌നാട് അല്ല എന്ന് പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ വരുമ്ബോഴാണ് കാര്‍ തടഞ്ഞു നിര്‍ത്തിയത്.

NO COMMENTS