ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

265

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നത്തിന് ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് പരിഹാരം കാണുമെന്ന് ശൈലജ അറിയിച്ചു.
കൂടുതല്‍ പി.ജി സീറ്റുകള്‍ അനുവദിക്കണമെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും കാര്യമായ ഇടപെടല്‍ ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.