കെ എസ് ആർ ടി സി ഡ്രൈവറുടെ കാരുണ്യം യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു

206

ആറ്റിങ്ങൽ : മനുഷ്യരിൽ ഇനിയും നന്മ നശിക്കത്തവരുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കെ. എസ്. ആർ. ടി. സി. മാവേലിക്കര ഡിപ്പോയിലെ ജീവനക്കാരായ അജിത്കുമാറും രാജേന്ദ്രനും. ഞായറാഴ്ച(ഇന്ന് )രാവിലെ കൊല്ലത്തേക്ക് യാത്രതിരിച്ച K L 15 A 2059 എന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറുടെ നിശ്ചയദാർഢ്യം രക്ഷിച്ചത് ഒരു ജീവൻ. തിരുവനതപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്ന വഴിയാണ് പട്ടം സ്വദേശിനിയായ വിജയകുമാരി(72) യ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അടുത്തുള്ള ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് യാത്രക്കാരെയും കൊണ്ട് തിരിച്ചുവിട്ടു. സമയം വൈകിക്കാതെ വളരെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ഇവരെ എത്തിച്ച് ബന്ധപ്പെട്ടവരെ വിവരമറിയിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്. യാത്രക്കാരുടെ സഹകരണവും ഇവരുടെ ജീവൻ രക്ഷിക്കുന്നതിൽ തുണയായി.
ജെനി എലിസബത്ത് നെറ്റ് മലയാളം

NO COMMENTS